HOME
DETAILS
MAL
അധികാരികള്‍ ഒത്തുകളിക്കുന്നെന്ന്
backup
October 11 2016 | 18:10 PM
മേപ്പാടി: ചെമ്പ്ര എസ്‌റ്റേറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എയും മാനേജ്‌മെന്റും ഒത്തുകളിക്കുകയാണന്ന് ഐ. എന്‍.ടി.യു.സി. തൊഴിലാളികളെ പിരിച്ചുവിട്ട് തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള രഹസ്യ ധാരണ ഈ നീക്കത്തിനു പിന്നില്‍ ഉണ്ട്. തൊഴിലാളി വിരുദ്ധമായ ഏതു നീക്കവും എതിര്‍ക്കുമെന്നും ഐ. എന്‍.ടി.യു.സി നേതാക്കള്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.ടി.യു ഒപ്പുശേഖരണം നടത്തുന്നത്. ആദിവാസികള്‍ക്ക് നല്‍കാന്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രചാരണം നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചവരാണ് ഇപ്പോള്‍ ഈ നീക്കം നടത്തുന്നത്. പി.കെ അനില്‍കുമാര്‍ അധ്യക്ഷനായി. പ്രസന്നസേനന്‍ ഉദ്ഘാടം ചെയ്തു. പി.പി ആലി, പോക്കര്‍ ഹാജി, പി.കെ കുഞ്ഞിമൊയ്തീന്‍, ബി. സുരേഷ് ബാബു. ശ്രീനിവാസന്‍, ഭാസ്‌കരന്‍, ടി.എ മുഹമ്മദ്, യുനിസ് ചുളിക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."