HOME
DETAILS
MAL
തിരുനാള്‍ കിറ്റ് വിതരണോദ്ഘാടനം
backup
October 11 2016 | 18:10 PM
വടക്കാഞ്ചേരി: സഹജീവികളോടു സ്നേഹവും കരുണയും കാണിക്കുകയെന്നതാണ് ഏറ്റവും വലിയ സാമൂഹ്യ സേവനമെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് ഫൊറോന ദേവാലയത്തിലെ ദര്‍ശന തിരുനാളിന്റെ ഭാഗമായി ഇടവകാതിര്‍ത്തിയിലെ 100 കുടുംബങ്ങള്‍ക്കു നിത്യോപയോഗ സാധനങ്ങളടങ്ങിയ തിരുനാള്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ഭാടങ്ങളൊഴിവാക്കി സേവന പ്രവര്‍ത്തനങ്ങളില്‍ കണ്ണിയാകാനുള്ള മനസാണ് മനുഷ്യനുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വികാരി ഫാ. തോബിയാസ് ചാലക്കല്‍ അധ്യക്ഷനായി.
അസിസ്റ്റന്റ് വികാരി ഫാ. സാജന് മാറോക്കി, നഗരസഭ കൗണ്‍സിലര്‍ പ്രിന്‍സ് ചിറയത്ത്, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സണ്ണി പുത്തൂക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."