HOME
DETAILS
MAL
അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തിന് കോഴിക്കോട് വേദിയാകും
backup
October 11 2016 | 19:10 PM
കോഴിക്കോട്: ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് ജൂറിസ്റ്റ്സ്, ഇന്ത്യന്‍ ബാര്‍ അസോസിയേഷന്റെയും ഇന്റര്‍നാഷണല്‍ കമ്മിഷന് ഓഫ് റൈറ്റേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2017 ജനുവരി 7, 8 തീയതികളിലായി കോഴിക്കോട് നടക്കും.
വിവിധ രാജ്യങ്ങളിലെ റിട്ട. ജഡ്ജിമാര്‍, മന്ത്രിമാര്‍, സ്പീക്കര്‍മാര്‍, നയതന്ത്ര വിദഗ്ധര്‍, എഴുത്തുകാര്‍ പങ്കെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ജൂറിസ്റ്റ്സ് പ്രസിഡന്റ് ഡോ.ആദിഷ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതാദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനത്തിനു കേരളം വേദിയാവുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 11 സെഷനുകളിലായി സെമിനാറും ചര്‍ച്ചകളും നടക്കും.
പത്ര സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ.എ ദേവരാജന്‍, അഡ്വ.വി.പി മോഹനന്, അഡ്വ.കെ ധനേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."