വാനും ജീപ്പും കൂട്ടിയിടിച്ച് ആറ് തൊഴിലാളികള്‍ക്ക് പരുക്ക്
കട്ടപ്പന: തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളെ കയറ്റിവന്ന ജീപ്പും കട്ടപ്പനയില്‍ നിന്നും മീനുമായി വന്ന പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശികളായ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കമ്പം പുതുപ്പട്ടി സ്വദേശികളായ ജീപ്പ് ഡ്രൈവര്‍ പ്രഭു(30), സരസു(40), രംഗമ്മ(45), ഈശ്വരി രാജ്(40), നാഗമ്മ മുരുകന്(42), ലത(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ജീപ്പ് ഡ്രൈവര്‍ പ്രഭവിനും ലതക്കും കൈകാലുകള്‍ക്ക് പൊട്ടലുണ്ട്.
ഇന്നലെ രാവിലെ 6.30ഓടെ പുളിയന്മലക്ക് സമീപം കമ്പനിപ്പടിയിലാണ് അപകടം ഉണ്ടായത്. പിക്ക് അപ് വാനിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാറക്കടവിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ പണിക്കായി വന്നതായിരുന്നു അപകടത്തില്പെട്ടവര്. അപകടത്തെതുടര്‍ന്ന് ഒരുമണിക്കൂറോളം തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. കട്ടപ്പന സി.ഐ: വി. എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."