HOME
DETAILS
MAL
വരള്‍ച്ച നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി
backup
May 11 2016 | 06:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ ബാധിച്ചിരിക്കുന്ന വരള്‍ച്ചയെ നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കാന്‍ കേന്ദ്രത്തിന് സുപ്രിം കോടതി നിര്‍ദേശം. ദുരന്തനിവാരണ നിയമത്തിന്റെ കീഴിലാവണം സേനയെ നിയമിക്കേണ്ടതെന്നും സുപ്രിം കോടതി പറഞ്ഞു.
പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നല്‍കുന്ന സ്വരാജ് അഭിയാനാണ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. രാജ്യത്ത് കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും നിരവധി പേര്‍ സ്വദേശം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. ഇത്തരക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേനയുടെ രൂപീകരണമെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."