തലായി ബോംബ് സ്ഫോടനം: സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിംലീഗ്
എടച്ചേരി: പുറമേരി പഞ്ചായത്ത് അതിര്‍ത്തിയായ എടച്ചേരിയിലെ തലായി കാരക്കോത്ത് മുക്കില്‍ നടന്ന ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ് ലിം ലീഗിന്റെയും, യുത്ത്ലീഗിന്റെയും പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി ആവശ്യപ്പെട്ടു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സാമൂഹ്യ ദ്രോഹികളെ നാട്ടുകാര്‍ ഒറ്റപ്പെടുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
പുറമേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായ സമീര്‍ മാസ്റ്റരുടെ വീട്ടിന് മുന്‍പിലാണ് അക്രമികള്‍ ബോംബ് സൂക്ഷിച്ചത്.
സമീറിന്റെ പിതാവായ അഡ്വ. കുഞ്ഞബ്ദുല്ല ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. സ്വകാര്യ വ്യക്തിയുടെ ഗേറ്റിന് സമീപം സ്റ്റീല്‍ ബോംബ് ഒളിപ്പിച്ചു വച്ചതിലെ ദുരൂഹത എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരാന്‍ പൊലിസിന്റെ ഭാഗത്ത് നിന്നും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ.ഇബ്രാഹിം, കെ.മുഹമ്മദ് സാലി, മഠത്തില്‍ ശംസു, മുനീര്‍ പുറമേരി, സമീര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."