ഏക സിവില്‍കോഡിനുള്ള നീക്കം ശക്തമായി എതിര്‍ക്കും: എസ്.കെ.എം.എം.എ
പുത്തനത്താണി: ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മൗലിവകാശങ്ങളെ അട്ടിമറിക്കും വിധം ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര ഗവര്‍മെന്റിന്റെ നീക്കം ശക്തമായി എതിര്‍ക്കുമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. മുത്തലാഖ് വിഷയത്തില്‍ ശരീഅത്തിന് വിരുദ്ധമായി സുപ്രീം കോടതിയില്‍ അഭിപ്രായം പറഞ്ഞ കേന്ദ്ര ഗവര്‍മെന്റ് നടപടിയില്‍ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. വര്‍ഷങ്ങളായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കി മദ്‌റസകളും പള്ളികളും അടച്ചുപൂട്ടുകയും സമസ്തയുടെ പ്രവര്‍ത്തകരെ അക്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന നടപടിയില്‍ പ്രതിക്ഷേധിക്കുകയും അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടം തയാറാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമസ്ത മുശാവറ അംഗം എ മരക്കാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി.
അഡ്വ. തയ്യിബ് ഹുദവി, ശാഫി മാസ്റ്റര്‍, എ.കെ.കെ മരക്കാര്‍, എം.എ ഖാദര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ജാഫര്‍ താനൂര്‍, സയ്യിദ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, കുഞ്ഞിപോക്കര്‍, കെ.എം കുട്ടി എടക്കുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."