HOME
DETAILS
MAL
അപകടക്കെണിയൊരുക്കി റോഡിലെ കുഴികള്‍
backup
October 12 2016 | 02:10 AM
കിഴിശ്ശേരി: കിഴിശ്ശേരി - വിളയില്‍ - എടവണ്ണപ്പാറ റോഡിലെ കുഴികള്‍ വാഹനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നു. കിഴിശ്ശേരിയില്‍ നിന്ന് മുണ്ടണ്ടംപറമ്പ് ഹാജിയാര്പടി വിളയില്‍ വഴി എടവണ്ണപ്പാറയിലേക്ക് പോകുന്ന റോഡിലെ കുഴികളാണ് യാത്രക്കാരെ വലക്കുന്നത്.
കിഴിശ്ശേരി പെട്രോള്‍ പമ്പിന് സമീപത്തും നീരുട്ടിക്കല്‍, ഹാജിയാര് പടി, വിളയില്‍ പ്രദേശങ്ങളിലും റോഡിനു നടുവില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടണ്ട്. റോഡ് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ കുഴിയുള്ളത് അറിയാതെ വാഹനം ഓടിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഹാജിയാര് പടി മുതല്‍ എടവണ്ണപ്പാറ വരെയുള്ള ഭാഗത്ത് റോഡില്‍ പലയിടത്തായി നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പാല ഭാഗത്തും ടാറിങ്ങ് ഇളകി മെറ്റലുകള്‍ നിറഞ്ഞ റോഡിലെ കുഴികള്‍ ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഏറെ ദുരിതമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."