ഐ.എന്‍.ടി.യു.സിയുടെ ഭവന പദ്ധതി
തുറവൂര്‍: വീടില്ലാത്തവര്‍ക്ക് ഐ.എന്‍.റ്റി.യു.സി. വീട് നിര്‍മിച്ച് നല്കുന്നു. ആ ദ്യ വീടിന്റെ ശിലയിടല്‍ തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട്ടില്‍ 30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായ 31 ന് നിയോജക മണ്ഡലത്തിലെ 150 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത 750 കര്‍മസേനാംഗങ്ങളുടെ കണ്വന്ഷന് അരൂര്‍ തൈക്കാള മുറി ഓഡിറ്റോറിയത്തില്‍ നടത്താനും ഐ.എന്‍.റ്റി.യു.സി.അരൂര്‍ റീജനല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് പി.ആര്.സോമ കുമാര്‍ അധ്യക്ഷത വഹിച്ചു.
അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു. തൈക്കാട്ട് ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ആര്.രവി, കെ.വി.സോളമന്, ബിന്ദു ഷാജി, ഇ.കെ.കുഞ്ഞപ്പന്, പി.എ.അനീഷ്, സനീഷ് പായീക്കാട്, സി.ഒ.ജോര്‍ജ് ചിറ്റടിത്തറ, എം.പി.ജോഷി, വി.എ.പീറ്റര്‍ മരിയപുരം, എസ്. വേണുഗോപാല്‍, പി.ശശിധരന്, ടി.പി. എസ്. ദാസ് ,കെ.വി.മനോജ്, കെ.റ്റി.ദേവസ്യ ,അഷറഫ് അരൂക്കുറ്റി, കെ.എന്‍.ബാലകൃഷ്ണന്, ഏ.കെ.സദാനന്ദന്, ജോസഫ് മണ്ണഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."