റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ വെറുതെ കിടക്കുന്നത് 20 കോടി
ചെറുതുരുത്തി: കൊച്ചിന്‍ പാലത്തിന് സമീപം ഭാരതപുഴക്ക് കുറുകെ നിര്‍മാണം ആരംഭിക്കുകയും വര്‍ഷങ്ങളോളമായി പ്രവര്‍ത്തനം സ്തംഭിച്ച് കിടക്കുകുന്ന ചെറുതുരുത്തി തടയണ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടി. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഇതിനാവശ്യമായ തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ കെ.കൗശികന്‍ റവന്യു വകുപ്പിന്റെ അനുമതി തേടി കത്തയച്ചു. കഴിഞ്ഞ ദിവസം ജില്ലാ വിദഗ്ധ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
20 കോടി രൂപയോളം നിലവില്‍ തൃശൂര്‍ ജില്ലയില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ വെറുതെ കിടക്കുകയാണ്. ഇതില്‍ നിന്ന് പതിനാലര കോടി രൂപ ചിലവഴിക്കുന്നതിനാണ് പദ്ധതി. 2008ലാണ് ചെറുതുരുത്തിയില്‍ തടയണ നിര്‍മാണം ആരംഭിച്ചത്. 25 ശതമാനം പണി പൂര്‍ത്തിയായതോടെ സ്തംഭിക്കുകയായിരുന്നു. 2012 ല്‍ കരാറുകാരന്റെ മരണത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. 2014ല്‍ ജലവിഭവ വകുപ്പ് പതിനാലര കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി.
ഇതിന് ജില്ലാ വിദഗ്ധ സമിതി അംഗീകാരവും നല്‍കി. ഫണ്ടു മാത്രം ലഭിച്ചില്ല. ഇത് വലിയ പത്രിഷേധത്തിനും വഴിവച്ചു. ഇത്തവണ വരള്‍ച്ച അതിരൂക്ഷമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അടിയന്തര നടപടി കൈകൊണ്ടത്. തടയണ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ നാടിനും ആഹ്ലാദം പകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."