നഗരസഭ പണം നല്‍കുന്നില്ല; ടൗണ്‍ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കും
കുന്നംകുളം: നഗരസഭ പണം നല്‍കുന്നില്ല, ടൗണ്‍ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തയേക്കും. കുന്നംകുളത്തിന്റെ സാംസ്‌കാരിക സ്വപനമെന്നറിയപെടുന്ന രാജീവ് ഗാന്ധി ടൗണ്‍ഹാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രണ്ടാംഘട്ട പണം നല്‍കാത്തതിനാല്‍ പ്രവര്‍ത്തി നിര്‍ത്തി വെക്കാനുള്ള ആലോചനയിലാണ് കരാറുകാരായ നിര്‍മ്മിത്.
പത്ത് വര്‍ഷത്തിലേറെയായി അടച്ചിട്ട ടൗണ്‍ഹാള്‍ ഒരു കോടി രൂപ ചിലവിട്ട് പുനര്‍നിര്‍മിക്കാന്‍ യു.ഡി.എഫ് ഭരണ സമതിയാണ് പദ്ധതി തയ്യാറാക്കിയത്. തെരഞ്ഞെടപ്പിന് മുന്‍പ് പദ്ധതി അംഗീകാരം വാങ്ങുകയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് വന്ന എല്‍.ഡി.എഫ് ഭരണ സമതി വീണ്ടും ഉദ്ഘാടനം നടത്തുകയും ജനുവരിയില്‍ തന്നെ ആദ്യഘഡുവായി 13 ലക്ഷം രൂപ നല്‍കുകയും ചെയ്തു.
ആറു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് പണം നല്‍കുകയോ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് നല്‍കുകയോ ചെയ്തില്ല. 25 ശതമാനത്തോളം പ്രവര്‍ത്തിപൂര്‍ത്തിയായിട്ടും പണം ലഭിക്കാത്തതോടെയാണ് നിര്‍മിതി ഇനി പണം ലഭിച്ച ശേഷം പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്ന ആലോചനയിലേക്കെത്തിയത്.
ഇത് സംബന്ധിച്ച് നിര്‍മിതി കരാറുകാരന് അറിയിപ്പു നല്‍കിയതായാണ് പറയുന്നത്. കുന്നംകുളത്തിന്റെ സാംസ്‌ക്കാരിക കലാ പ്രവര്‍ത്തനത്തിന് ഏക ആശ്രയമായിരുന്ന ടൗണ്‍ഹാള്‍ അറ്റകുറ്റപണികള്‍ക്ക് 10 വര്‍ഷം മുന്‍പാണ് താല്‍ക്കാലികമായി അടച്ചിട്ടത്.
പിന്നീട് നഗരസഭ യുടെ പ്രധാന പരിപാടികള്‍ക്കൊഴികെ ഇത് തുറക്കാറില്ല. വിവാഹങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി ചെറിയ തുകക്ക് ലഭിക്കുന്ന ഏറ്റവും സൗകര്യപ്രധമായ സ്ഥലമെന്ന നിലയില്‍ വലിയ ഡിമാന്റുണ്ടായിരുന്നു ടൗണ്‍ ഹാളിന്. സൗകര്യം വര്‍ധിപ്പിക്കാനായി പൂട്ടിയിട്ടതോടെ ഇത് ഏതാണ്ട പൂര്‍ണണ്ണമായും തകര്‍ന്നു.
പിന്നീട് മാറി മാറിവന്ന ഭരണ സമതികള്‍ പദ്ധതിയുണ്ടാക്കിയതല്ലാതെ പ്രവര്‍ത്തി നടന്നില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്ന പദ്ധതി അവസാനകാലഘട്ടത്തിലാണ് പ്രാവര്‍ത്തികമാക്കിയത്. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പെങ്കിലും നിലവില്‍ പണം നല്‍കിയാല്‍ പോലും 2017 അവസാനത്തേക്ക് മാത്രമെ പ്രവര്‍ത്തി പൂര്‍ത്തിയാകൂ.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അലംഭാവം കൊണ്ട് പ്രവര്‍ത്തി നീണ്ടുപോകുകയാണ്. ഭരണ സമതിക്കും ടൗണ്‍ഹാളിന്റെ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഷയത്തില്‍ ഉത്സാഹ പൂര്‍വം ഇടപെടേണ്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന് ഈ വഴിപോലും വരാറില്ലെന്ന് കരാറുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."