HOME
DETAILS

വികലാംഗക്ഷേമ നയം ഉടന്‍

  
backup
October 13 2016 | 00:10 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b2%e0%b4%be%e0%b4%82%e0%b4%97%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികലാംഗക്ഷേമനയം അവസാന മിനുക്ക് പണികളില്‍. വികലാംഗക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇതിലുണ്ടാകും. അംഗപരിമിതരുടെ മക്കള്‍ക്ക് നൂറ്ശതമാനം സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്തുക,സര്‍ക്കാരിന്റെ ഗൃഹനിര്‍മാണ പദ്ധതികളില്‍ അംഗപരിമിതര്‍ക്ക് ആറ് ശതമാനം ഭവനങ്ങള്‍ ഉറപ്പു വരുത്തുക എന്നിവ ഇതില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അംഗപരിമിതി നേരിടുന്ന വ്യക്തികളുടെ വികാസവും പരിരക്ഷയും ഉറപ്പുവരുത്തുകയാണ് വികലാംഗക്ഷേമനയം കൊണ്ട് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങളും സാമ്പത്തിക നിലവാരവും വര്‍ധിപ്പിച്ച് അംഗപരിമിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പ്രധാനലക്ഷ്യം. സമൂഹത്തിന് ഇവരോടുള്ള വിരുദ്ധ മനോഭാവത്തിന് മാറ്റം വരുത്തുക, ഒപ്പം ഇരകള്‍ എന്ന ബോധം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ബോധവല്‍ക്കരണ പരിപാടികളും ലക്ഷ്യമിടുന്നു.
അംഗപരിമിതര്‍ക്ക് തടസങ്ങള്‍ കൂടാതെ യാത്ര ചെയ്യാന്‍ അനുയോജ്യമായ രീതിയില്‍ പൊതുഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അംഗപരിമിതര്‍ക്ക് സഞ്ചരിക്കാവുന്ന മുച്ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ നിരക്കില്‍ വിപണിയിലിറക്കാനാവശ്യമായ പ്രോത്സാഹനങ്ങള്‍ ലഭ്യമാക്കും. കാര്യക്ഷമമായ ആശയവിനിമയത്തിന് സഹായകരമായ രീതിയില്‍ വിവരസാങ്കേതിക വിദ്യയില്‍ അംഗപരിമിതര്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനുള്ള പദ്ധതികളും തയാറാക്കും. വികലാംഗക്ഷേമനയം ഉടന്‍ പ്രഖ്യാപിക്കുകയും വികലാംഗക്ഷേമ വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമുള്ള നടപടികളിലാണ് സാമൂഹ്യനീതി വകുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  28 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago