പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു കോണ്‍ഗ്രസ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ആശങ്ക രേഖപ്പെടുത്തി.
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കൊലപാതക രാഷ്ട്രീയത്തെ യോഗം ശക്തമായി അപലപിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അറിയിച്ചു. ജനനന്മയ്ക്കുവേണ്ടണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള രാഷ്്ട്രീയ പ്രസ്ഥാനങ്ങള്‍ നേരിട്ടു മനുഷ്യരെ കൊല്ലാന്‍ മുന്നോട്ടുവരുന്നുവെന്നത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ സമാധാന ജീവിതം ഇരുകൂട്ടരും ഇല്ലാതാക്കി. സി.പി.എമ്മും ബി.ജെ.പിയും ചോരക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടു. സമാധാനം ഉറപ്പാക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടതോടെ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു.
മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ഇരുപാര്‍ട്ടികളും ചെയ്യുന്നത്. ആയുധം താഴെവയ്ക്കാന്‍ ഇരുകൂട്ടരും തയാറാകണമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."