HOME
DETAILS
MAL
'വയല്‍ നികത്താനുള്ള ശ്രമം തടയണം'
backup
October 13 2016 | 03:10 AM
കിനാലൂര്‍ :പനങ്ങാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍പ്പെട്ട കേളിക്കര പ്രദേശത്തെ വയലുകള്‍ നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേളിക്കര റസിഡന്‍സ് അസോസിയേഷന് സംഘടിപ്പിച്ച ജനകീയ കണ്വന്ഷന് ആവശ്യപ്പെട്ടു. വയലുകള്‍ നികത്തി പ്ലോട്ടുകളാക്കി തിരിച്ച് ആവശ്യക്കാര്‍ക്ക് വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കാനുള്ള ഇത്തരക്കാരുടെ ശ്രമത്തെ നിയമപരമായി നേരിടുമെന്ന് കണ്വന്ഷന് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഇ. അശോകന് ഉദ്ഘാടനം ചെയ്തു. കെ.കെ പത്മനാഭന് അധ്യക്ഷനായി. എ.സി ബൈജു (സി.പി.എം), കെ. സജേഷ് കുമാര്‍ (യൂത്ത് കോണ്‍ഗ്രസ്), ഷാജി കെ. പണിക്കര്‍ (എന്‍.സി.പി), ടി.വി പ്രജീഷ്(ബി.ജെ.പി), കെ.വി ബാലന്, എന്‍.പി ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."