സായാഹ്നകൃഷി നടീല്‍ ഉദ്ഘാടനം നടത്തി
മാറഞ്ചേരി: വെളിയങ്കോട് പഴഞ്ഞിയില്‍ നടത്തുന്ന സായാഹ്നകൃഷിയുടെ നടീല്‍ പഴഞ്ഞിയിലെ പഴയകാല ഞാറുനടീല്‍ തൊഴിലാളിയായിരുന്ന ബീവാത്തോത്ത തക്കാളി തൈകള് നട്ട് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും വൈകുന്നേരങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓരോവീട്ടിലും അടുക്കളത്തോട്ടം കൂട്ടായ്മയാണ് സായാഹ്നകൃഷി പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു കൃഷിയിടങ്ങളിലാണ് തുടക്കം കുറിച്ചത്.
രണ്ടോ മൂന്നോ വീട്ടുകാര്‍ എങ്കിലും ഒന്നിച്ചുകൂടി കൂട്ടായി വൈകുന്നേരങ്ങളില്‍ കൃഷി ചെയ്യുന്നതാണ് സായാഹ്നകൃഷി. ഓരോ കൂട്ടത്തിനും ലഭ്യമായ അത്രയും കൃഷിയിടങ്ങളില്‍ കൃഷി ചെയ്യാം.
അതിന്റെ വലിപ്പമോ അളവോ സംബന്ധിച്ച് പ്രത്യേക നിബന്ധനകളില്ല. ഇതുവഴി വീട്ടുകാര്‍ക്കു വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കാമെന്ന് മാത്രമല്ല കുട്ടികളില്‍ സാമൂഹ്യ ബന്ധങ്ങളും സഹകരണ മനോഭാവവും കൃഷിസ്‌നേഹവും വളര്‍ത്തിയെടുക്കാനും സാധിക്കും. കൂട്ടായ്മയിലെ അംഗങ്ങളുടെ ആവശ്യം കഴിഞ്ഞു ബാക്കി ഉണ്ടെങ്കില്‍ വില്‍പനയും അതുവഴി നാട്ടുകാര്‍ക്ക് കൂടി വിഷംതീണ്ടാത്ത പച്ചക്കറികള്‍ ലഭ്യമാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
സായാഹ്നകൃഷി ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ 9745796260, 8089508918 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."