കിസ്വ താഴ്ത്തികെട്ടി, റുക്നുല്‍ യമാനിയില്‍ പുതിയ സ്വര്ണ്ണനൂല് ഡിസൈനോടെ
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ചിട്ടുള്ള കിസ്വ താഴ്ത്തികെട്ടി. ഹജ്ജ് തീര്‍ത്ഥാടകരുടെ തിരിച്ചു പോക്ക് ഏകദേശം പൂത്തിയായി തിരക്കൊഴിഞ്ഞതോടെയാണ് വിശുദ്ധ കഅ്ബയുടെ ഉടയാട താഴ്ത്തി കെട്ടിയത്. ഹജ്ജിനു മുന്നോടിയായായാണ് കിസ്വ ഉയര്‍ത്തിക്കെട്ടിയത്. ദുല്‍ഹിജ്ജ ഒന്‍പതിന് പുതിയത് അണിയിച്ചെങ്കിലും ഇതും ഉയര്‍ത്തി തന്നെയാണ് വെച്ചിരുന്നത്.
താഴ്ത്തിയിട്ട കഅ്ബയുടെ തറയിലെ റിങുകളില്‍ വലിച്ചു കെട്ടിയ ശേഷം നേരത്തെ പൊക്കി വെച്ചിരുന്ന ഭാഗത്ത് വീണ്ടും കാലിഗ്രാഫികള്‍ തുന്നിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാദ്യമായി കഅ്ബയുടെ റുക്നുല്‍ യമാനി ഭാഗത്ത് സ്വര്‍ണ്ണ നൂലിനാലുള്ള പുതിയ ലൈയ്സും കൂട്ടി ചേര്‍ത്തിട്ടുണ്ട്. ആറു മീറ്റര്‍ നീളത്തിലാണ് ലൈയ്സ് നിര്‍മിച്ചിരിക്കുന്നത്. ത്വവാഫ് ചെയ്യുമ്പോള്‍ തൊട്ടടുത്ത മൂലയിലാണ് ഹജറുല്‍ അസ്വദ് എന്ന് തിരിച്ചറിയാന്‍ ഇത് ഏറെ സഹായകരമാകും.
കാലിഗ്രാഫിയിലും ചില മാറ്റങ്ങള്‍ വരുത്തിയതാണ് നിലവിലെ പുതിയ കിസ്വ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണ്ണ നൂലുകളും ലോകത്തിലെ തന്നെ മികച്ച പട്ടും ഉപയോഗിച്ച് നിര്‍മിക്കുന്ന കിസ്വയുടെ ചിലവ് 22 മില്യണ്‍ സഊദി റിയാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."