HOME
DETAILS
MAL
എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
backup
October 13 2016 | 07:10 AM
കൊച്ചി: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എറണാകുളം ജില്ലയില്‍ ഭാഗികം. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമൊക്കെ നിരത്തുകളില്‍ ഓടുന്നുണ്ട്. എന്നാല്‍, പ്രൈവറ്റ് ബസ്സുകളും കെ.എസ്.ആര്.ടി.സി ബസ്സുകളും നിരത്തിലിറങ്ങിയിട്ടില്ല. ചില വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കെത്തിയ നിരവധിപേര്‍ യാത്രമുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായി. ഇവര്‍ക്ക് ഭക്ഷണവുമായി ശിവസേന എറണാകുളം ജില്ലാ കമ്മറ്റിയംഗങ്ങള്‍ രംഗത്തെത്തി.
നഗരത്തില്‍ ചില കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. വൈപ്പിന്‍,തൃപ്പൂണിത്തുറ തുടങ്ങിയ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."