ജിയോ കുതിപ്പ് തടയാന്‍ ഓഫറുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്പെക്ട്രം കൈവശമുള്ള ഭാരതി എയര്‍ടെല്‍ വിപണിയിലെ പുതിയ വെല്ലുവിളിയായ ജിയോയെ നേരിടാനൊരുങ്ങുന്നു. മൈ എയര്‍ടെല്‍ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഓഫര്‍ സൗജന്യമായി ലഭ്യമാവും.
ജിയോയ്ക്കു സമാനമായി എയര്‍ടെല്‍ ആപ്പ് എന്ന സ്വന്തം സംവിധാനത്തിലൂടെയുള്ള ഓഫറുകളാണ് എയര്‍ടെല്ലും നല്‍കുന്നത്. ഡിറ്റൊ ടി.വി, ഹൈക്ക് മെസഞ്ചര്‍ ആപ്പ്, വിങ്ക് മൂവീസ്, എയര്‍ടെല്‍ മണി, ജഗ്ഗര്‍നട്ട് എന്നീ ആപ്പുകളിലൂടെ സൗജന്യ സ്ട്രീമിങ് ലഭ്യമാവും.
ഡിറ്റോ ടി.വിയിലൂടെ നൂറിലധികം ടി.വി ചാനലുകള്‍ ലൈവായി കാണാനാവും. കൂടാതെ ജനപ്രിയ ടി.വി ഷോകളും സൗജന്യമായി കാണാം. ഇതു കൂടാതെ എയര്‍ടെല്‍ ക്ലൗഡും എയര്‍ടെല്‍ ഡയലറും വാഗ്ദാനം ചെയ്യുന്നുണ്ട്.
2 ജി.ബി സൗജന്യ സ്റ്റോറേജും ബാക്കപ്പും നല്‍കുന്നതാണ് ക്ലൗഡ്. എയര്‍ടെല്‍- എയര്‍ടെല്‍ കോളുകള്‍ 50 മിനിറ്റ്് വരെ സൗജന്യമായി നല്‍കുന്നതാണ് എയര്‍ടെല്‍ ഡയലര്‍ ഓഫര്‍.
ഓഫര്‍ ലഭ്യമാവാന്‍ ആപ്ലിക്കേഷന്‍ മൊബൈലിലുള്ളവര്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. ഇല്ലാത്തവര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."