HOME
DETAILS
MAL
നവീകരണ കലശവും പുന:പ്രതിഷ്ടയും ഇന്ന്
backup
May 11 2016 | 08:05 AM
പട്ടാമ്പി: പെരുമുടിയൂര്‍ ഈഹാപുരേശ്വരി ക്ഷേത്രത്തിലെ നവീകരണകലശവും പുന:പ്രതിഷ്ടാചടങ്ങുകള്‍ക്കും ഇന്ന് തുടക്കമാകും. മെയ് 21 വരെ നടക്കുന്ന ചടങ്ങുകള്‍ക്ക് തന്ത്രിമാരായ ഇക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി,അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരി,ശ്രധരഞ്ചുമരത്ത് ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഇതിനോടനുബന്ധിച്ച് നടന്ന അറ നിറക്കല്‍ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ശശി എബ്രാന്തിരി,നാരായണശര്‍മ്മ,ശ്യാംസുന്ദരന്‍,സുധാകരന്‍,ഉണ്ണി പൊന്നാത്ത്,മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് സാമൂതിരി രാജ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."