ഭീതിപരത്തി കഞ്ചിക്കോട്ട് കാട്ടാനയുടെ പരാക്രമം തുടരുന്നു
കഞ്ചിക്കോട്: കഞ്ചിക്കോട് മേഖലയില്‍ കാട്ടാനകളുടെ സൈ്വരവിഹാരം തുടരുന്നു. കഴിഞ്ഞയാഴ്ച കര്‍ഷകനെ കുത്തിക്കാന്ന സംഭവത്തിനുശേഷം കഴിഞ്ഞ ദിവസം വീണ്ടും മേഖലയില്‍ കാട്ടാനയുടെ പരാക്രമമുണ്ടായി. കഞ്ചിക്കോട് മുക്രോണിയിലാണ് ജനങ്ങളില്‍ ഭീതി പരത്തി വീണ്ടും കാട്ടാനക്കൂട്ടം നാശം വിതച്ചത്. മുക്രോണിയില്‍ ലണ്ടന്‍ ഗോപാലന്റെ കുലച്ചതും അല്ലാത്തതുമായ അമ്പതോളം വാഴകളാണ് നശിപ്പിച്ചത്. സംഘത്തില്‍ മൂന്ന് കാട്ടാനകള്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനു പുറമെ വീട്ടിലെയും കാര്‍ഷികാവശ്യത്തിനു മറ്റും ഉപയോഗിക്കുന്ന പൈപ്പുകളും തകര്‍ത്തിട്ടുണ്ട്.
ഐ.ഐ.ടിക്കു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ സമീപപ്രദേശത്താണ് കാട്ടാനകളുടെ ശല്യം തുടരുന്നത്. ഈ പ്രദേശത്ത് കൃഷിയില്ലാത്തതിനാല്‍ ആനകള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. മുക്രോണി അയ്യന്‍കുളത്ത് ആന റോഡിലിറങ്ങി നില്‍ക്കുന്നത് പതിവാണ്. വല്ലടിയിലും പയറ്റുകാടുപ്രദേശങ്ങളിലും ആനകളെ പതിവായി കാണുന്നതായി നാട്ടുകാര്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ ചെയ്തിരിക്കുന്നതുപോലത്തെ ഉയരം കൂടിയ ഹൈപ്പര്‍ വേലികള്‍ ഇവിടെയും സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെയും ജീവനും സംരക്ഷിക്കാന്‍ കമ്പിവേലി കെട്ടാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാം കടലാസില്‍ മാത്രം ഒതുങ്ങുമോയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."