HOME
DETAILS
MAL
എം.എസ്.എം ഹയര്‍ സെക്കന്‍ഡറി ജില്ലാ സമ്മേളനം
backup
October 14 2016 | 02:10 AM
ബാലുശ്ശേരി: ഹയര്‍ സെക്കന്‍ഡറി ഉപഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിച്ച നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നു എം.എസ്.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.എന്‍ ശബീല് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശരീഫ് നാദാപുരം അധ്യക്ഷനായി. നാസര്‍ ബാലുശ്ശേരി, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി താജുദ്ദീന് സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡന്റ് മുനവ്വര്‍ സ്വലാഹി, മുനവ്വര്‍ കോട്ടക്കല്‍, സി.പി ഷജീര്‍, അബ്ദുറഷീദ് കുട്ടമ്പൂര്, സി.പി സലിം, മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."