ഇറാന്റെ പടക്കപ്പലുകള്‍ ഏദന്‍ കടലിടുക്കിലേക്ക്; സംഘര്‍ഷം പുതിയ തലത്തിലേക്ക് വഴിമാറിയേക്കും
റിയാദ്: യമന്‍ പ്രശ്‌നവുമായി പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടയില്‍ പ്രധാന ആരോപണ വിധേയമായ ഇറാന്‍ രണ്ട് പടക്കപ്പലുകള്‍ ഏദന്‍ കടലിടുക്കിലേക്ക് അയച്ചത് മേഖലയില്‍ കൂടുതല്‍ പ്രന്ധിയിലേക്ക് തിരിക്കുന്നു. വ്യാഴാഴ്ച ഇറാന്റെ രണ്ട് പടക്കപ്പലുകള്‍ ഏദന്‍ കടലിടുക്കിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇവിടെ അമേരിക്കയുടെ പടക്കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തെ ലക്ഷ്യം വച്ച് രണ്ട് ദിവസമായി ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതികള്‍ മിസൈലാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇത് യു.എസ് കപ്പലുകള അപായപ്പെടുത്തിയിട്ടില്ലെങ്കിലും ശക്തമായ തിരിച്ചടിക്ക് അമേരിക്ക ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടയിലാണ് ഇറാന്റെ അല്‍ വന്ദ്, ബുഷാഹിര്‍ എന്നീ പടക്കപ്പലുകള്‍ മേഖലയിലേക്ക് പുറപ്പെട്ടത്. പ്രധാന കടലിടുക്കായ ഇതിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനെന്നാണ് ഇറാന്റെ വാദം. സോമാലിയക്കും താന്‍സാനിയക്കും സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടിയാണ് കപ്പലുകള്‍ നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."