HOME
DETAILS
MAL
അമേരിക്കന്‍ മുസ്ലിംകളില് 70 ശതമാവും പിന്തുണയ്ക്കുന്നത് ഹിലരിയെയെന്ന് സര്‍വേ
backup
October 14 2016 | 11:10 AM
വാഷിങ്ടണ്‍: അമേരിക്കന്‍ മുസ്ലിംകളില് 70 ശതമാനം പേരും പിന്തുണയ്ക്കുന്നത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിനെയെന്ന് സര്‍വേ ഫലം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഡൊണോള്‍ഡ് ട്രംപിനാകട്ടെ 40 ശതമാനവും.
കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്) ആണ് സര്‍വേ നടത്തിയത്. മുസ്ലിംകളെ അമേരിക്കയിലേക്ക് വരുന്നത് തടയുമെന്ന പ്രസ്താവനകളാണ് ട്രംപിന് തിരിച്ചടിയായതെന്ന് സര്‍വേ ഫലം പറയുന്നു. 2016 ലെ കണക്കു പ്രകാരം അമേരിക്കയില്‍ ഏകദേശം 3.3 മില്യണ്‍ മുസ്ലിംകള് അമേരിക്കയിലുണ്ട്. ഇതില്‍ 86 ശതമാനം പേര്‍ക്കും വോട്ടുണ്ട്. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."