HOME
DETAILS

വനം കൈയേറ്റം; ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു

  
backup
October 14 2016 | 18:10 PM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

മാനന്തവാടി: ജില്ലയില്‍ 1977ന് ശേഷം വനഭൂമി കൈയേറിയ ആയിരത്തിലധികം വരുന്ന കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നോര്‍ത്ത് വയനാട് ഡിവിഷനില്‍ 572 പേര്‍ക്ക് നോട്ടിസുകള്‍ അയക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
സെപ്റ്റംബര്‍ നാലിന് സംസ്ഥാനത്തെ വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച അനുകൂലവിധിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നീക്കം.
ഈമാസം 17ഓടെ നോട്ടിസുകള്‍ അയച്ചു തുടങ്ങും. എന്നാല്‍ സംയുക്ത പരിശോധന നടത്തി പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയ അമ്പുകുത്തിയിലെ 112 ഓളം കുടുംബങ്ങളെ നോട്ടിസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡിവിഷവില്‍ കൈയേറിയ 340 ഹെക്ടര്‍ വനഭൂമിയില്‍ 80 ഹെക്ടറോളം ഭൂമി വനാവകാശ നിയമപ്രകാരം ഗോദാവരി കോളനിയുള്‍പ്പെടെ ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കും കുടിയൊഴിപ്പിക്കള്‍ നോട്ടിസ് നല്‍കുകയില്ല. എന്നാല്‍ 2012 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴിലുള്ള ആദിവാസി സംഘടനകള്‍ ഭൂമി കൈയേറി കുടില്‍ കെട്ടിയിട്ടുണ്ട്. ഇവരെയെല്ലാം ഒഴിപ്പിച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് വിഭാഗമായി തിരിച്ചാണ് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ ജനറല്‍ വിഭാഗക്കാരെയാണ് ഒഴിപ്പിക്കുക. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ 1977ന് ശേഷം കൈയേറിയ ഭൂമിയുടെ അളവ് 1142 ഹെക്ടര്‍ ആയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഇ.എഫ്.എല്‍, നിക്ഷിപ്ത വിഭാഗങ്ങളില്‍പ്പെട്ടതാണ് ഈ ഭൂമികളത്രയും. ഇതില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 340 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 802 ഹെക്ടറും ഭൂമിയാണ് കൈയേറിയിട്ടുള്ളത്.
വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഭൂമി കൈയേറിയവരോട് പതിനഞ്ച് ദിവസത്തിനകം ഭൂമി ഒഴിയാനാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കും.
ഒഴിയാന്‍ തയാറാവാത്ത പക്ഷം തുടര്‍ന്ന് നിയമ നടപടികളിലേക്ക് നീങ്ങും. എന്നാല്‍ സൗത്ത് വയനാട് ഡിവിഷനില്‍ മുഴുവന്‍ കൈയേറ്റക്കാര്‍ക്കും ഒരുമിച്ച് നോട്ടീസ് നല്‍കാനാണ് നീക്കം. ഹൈക്കോടതി നോട്ടിസ് നല്‍കാന്‍ ആവശ്യപ്പെട്ട സമയം കഴിഞ്ഞമാസം മുപ്പതായിരുന്നു. എന്നാല്‍ ഒരാഴ്ചമുമ്പ് ഹൈക്കോടതി അഡ്വക്കറ്റ് ജനറലിന് മുമ്പാകെ നടത്തിയ ഡി.എഫ്.ഒ മാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് അന്തിമരൂപമായത്.
ജില്ലയില്‍ വന്‍കിട കൈയേറ്റങ്ങളൊന്നും തന്നെയില്ലാത്ത സാഹചര്യത്തില്‍ ചെറുകിടക്കാരും കൈയേറിയ സ്ഥലത്ത് വീട് നിര്‍മിച്ചു താമസിക്കുന്നവരുമായ കുടുംബങ്ങളെ ഏത് വിധത്തില്‍ ഒഴിപ്പിച്ചെടുക്കാന്‍ കഴിയമെന്ന കൃത്യമായ ധാരണയില്ലാതെയാണ് വനം വകുപ്പ് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago