HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
October 14 2016 | 18:10 PM
മാനന്തവാടി: ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി അട്ടിമറിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മാര്‍ച്ച് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അധ്യക്ഷനായി. പാലേരി രാമന്, കൊല്ലിയില്‍ രാജന്, അഖില്‍ പ്രേമം എന്നിവര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ്ണ ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി കെ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എം അരവിന്ദന് അധ്യക്ഷനായി. വി.വി മോഹനന്, പൊന്നു, കൂട്ടാറ ദാമോദരന്‍, പ്രശാന്ത് മലവയല്‍, രാധാ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."