പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം
ചാവക്കാട്: പുന്നയൂര്‍ ഒറ്റയിനിയില്‍ റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങി മൂന്ന് മാസമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
ദേശീയ പാതയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്തിലേക്കു പോകുന്ന ഒറ്റയിനി എടക്കര റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കാരണം ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധവെള്ളം പാഴാകുന്നത്. രാവിലെ വെള്ളം വിതരണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ റോഡിലൂടെ പുറേത്തക്ക് ഒഴുകി പരിസകമാകെ വെള്ളക്കെട്ടുയരുകയാണെന്ന വാര്‍ത്ത നേരത്തെ നല്‍കിയിരുന്നു. നാട്ടുകാര്‍ നിരവധി തവണ അധികൃതരെ വിളിച്ചറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. എടക്കര ഭാഗത്തും പുന്നയൂര്‍ ആലാപാലം ഭാഗത്തും കുടിവെള്ളം ശരിയായി ലഭിക്കാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഒറ്റയിനിയില്‍ പാഴാകുന്ന വെള്ളം നിയന്ത്രിച്ചാല്‍ ആലാപ്പാലം ഭാഗത്തെ കുടിവെള്ള ക്ഷാമം തീരാവുന്നതായിട്ടും അധികൃതര്‍ അലംഭാവത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."