HOME
DETAILS
MAL
ഏകസിവില്‍ കോഡ്: ശരീഅത്തിനെ അട്ടിമറിക്കാനെന്ന്
backup
October 14 2016 | 20:10 PM
തൊടുപുഴ: ഏക സിവില്‍ കോഡ് ശരീഅത്തിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പ്രസ്താവിച്ചു.
1937 ലെ ഇന്ത്യന്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖ്ഫ് മുതലായ വിഷയങ്ങളില്‍ ഇന്ത്യന്‍ മുസ്ലിംകള്ക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഭരണ ഘടനയില്‍ പ്രസ്തുത അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ മൗലികാവകാശങ്ങളായി അംഗീകരിച്ചിട്ടുള്ളതുമാണ്. ഏക സിവില്‍ കോഡ് നീക്കം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."