പ്രമേഹരോഗത്താല്‍ കഷ്ടപ്പെടുന്ന ഏഴാംക്ലാസുകാരന് സഹായവുമായി സഹപാഠികള്‍
ഈരാറ്റുപേട്ട: പ്രമേഹരോഗത്താല്‍ കഷ്ടപ്പെടുന്ന ത്വയിബിന് സഹായ ഹസ്തവുമായി സഹപാഠികള്‍. ഈരാറ്റുപേട്ട കാരക്കാട് സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിയാണ് ത്വയ്യിബ് കബീര്‍. ചെറുപ്പം മുതല്‍ ശരീരത്തില്‍ പഞ്ചാസാരയുടെ അളവ് അപകടകരമാം വിധം ഉയരുകും താഴുകും ചെയ്യുന്നതു വഴി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ മുടങ്ങാതെ എടുത്തു വരികയായിരുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കുമ്പോഴും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന രീതിയിലുള്ള പ്രമേഹമാണ് ത്വയ്യിബിനുള്ളത്. അതിനാല്‍ ഷുഗര്‍ കൂടുകയും അപകടകരമാം വിധം താഴ്ന്ന് പോകുകയും ചെയ്യുന്നതു മൂലം വളരെയധികം കഷ്ടപ്പാടിലാണ്
കൂട്ടുകാരില്‍ ഒരുവനായ തയ്യിബിന്റെ അസുഖം അറിഞ്ഞ ഈരാറ്റുപേട്ടയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ചെറിയ തുകകള്‍ ചേര്‍ത്ത് വച്ച് ബാല പ്രമേഹ രോഗിയായ ത്വയ്യിബിന് ഇന്‍സുലിന്‍ പമ്പ് വാങ്ങാനുള്ള ശ്രമത്തിലാണിപ്പോള്‍. കലാകായിക രംഗത്ത് കഴിവ് തെളിയിച്ച ത്വയ്യിബിന്റെ പഠനവും മുടങ്ങുന്ന അവസ്ഥയിലാണ് സഹപാഠികള്‍ സഹായത്തിനെത്തിയത്. ഡോക്ടറും പൂഞ്ഞാര്‍ പ്രധമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ. ഷാജുവിന്റെ മേല്‍ നോട്ടത്തില്‍ ചികിത്സയിലാണ് . ഡേക്ടറുടെ നിര്‍ദേശ പ്രകാരം ശരീരത്തില്‍ ഇന്‍സുലിന്‍ നിയന്ത്ര ണപമ്പ് ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അഞ്ച് ലക്ഷത്തി അറുപത്തയ്യായിരം രൂപ മുടക്ക് വരുന്ന പമ്പ് വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല എന്നറിഞ്ഞ നഗരസഭയിലെ വിദ്യാഭ്യാസ, ക്ഷേമ കാര്യ സമിതി അധ്യക്ഷരായഅഡ്വ. വി.പി നാസര്‍, ഷൈല സലിം എന്നിവരുടെയും സന്നദ്ധ സംഘടനയായ ഇമേജിന്റെയും നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍മാരുടെയും, മാനേജുമെന്റുകളുടെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികളില്‍ നിന്നും പണം സ്വരൂപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹപാഠിയെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ നല്‍കിയത് മൂന്നുലക്ഷം രൂപയായിരുന്നു.
ഇപ്പോള്‍ താല്‍കാലിക പമ്പ് വാങ്ങി ഫാമിലി ഫിസ്ഷ്യന്‍ ആന്റ് ഡയബറ്റോളജിസ്റ്റ് ഡോ. സാജുവിന്റെ നേതൃത്വത്തില്‍ ശരീരത്തില്‍ ഘടിപ്പിച്ച് പ്രവര്‍ത്തനം വിലയിരുത്തി വരുകയാണ്. സ്ഥിരം സംവിധാനം ഒരുക്കുന്നതന് ഇനിയും 2,65,000 ലക്ഷം രൂപയും പ്രതിമാസം മരുന്നുകള്‍ക്കായി 10,000 രുപയോളം കണ്ടെത്തണം നല്ലവരായ നാട്ടുകാരില്‍ നിന്നും തുക ലഭിക്കും എന്ന പ്രതീക്ഷയിലാണ് തടിപ്പണിക്കാരനായ കബീറും കുടുംബവും. താല്‍ക്കാലിക പമ്പിന്റെ കൈമാറല്‍ ചടങ്ങ് മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ റ്റി.എം റഷീദ് ഡോക്ടര്‍ സാജു സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്ന് പമ്പ് കൈമാറി വൈസ് ചെയര്‍ പേര്‍സണ്‍ കുഞ്ഞുമോള്‍ സിയാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ഷൈലാസലിം, കൗണ്‍സിലര്‍മാരായ ബള്‍ക്കീസ് നവാസ്, ഷെറീന റഹീം, ഇമേജ് പ്രസിഡന്റ് എം.എഫ് അബ്ദുല്‍ഖാദര്‍, കോ. ഓര്‍ഡിനേറ്റര്‍ ഹുസ്സൈന്‍ അമ്പഴത്തിനാല്‍, സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കടുത്തു.
ത്വയ്യിബിനെ സഹായിക്കുന്നതിനുവേണ്ടി ത്വയ്യിബ് സഹായ നിധിക്കുവേണ്ടി നഗര സഭയിലെ വിദ്യാഭ്യാസ, ക്ഷേമ കാര്യ സമിതി അധ്യക്ഷരായ അഡ്വ. വി.പി നാസര്‍, ഷൈല സലിം, ഇമേജ്, കോ. ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ അമ്പഴത്തിനാല്‍ന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂറില്‍ ത്വയ്യിബിന്റെയും മാതാ പിതാക്കളുടെയും പേരിലുള്ള ജൊയിന്റ് അകൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."