കെ.വി ഉസ്താദ് ഉറൂസ് മുബാറക്കും സനദ്ദാന സമ്മേളനവും സമാപിച്ചു
എടപ്പാള്‍: കഴിഞ്ഞ രണ്ടു ദിവസമായി മാണൂര്‍ ദാറുല്‍ ഹിദായ ദഅ്‌വ കോളജില്‍ നടന്ന കെ.വി.ഉസ്താദ് ഉറൂസ് മുബാറക്കും മാണൂര്‍ ദഅ്‌വാ കോളജ് സനദ് ദാനസമ്മേളനവും സമാപിച്ചു. പ്രസിദ്ധ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും എടപ്പാള്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ സ്ഥാപക നേതാവുമായിരുന്ന മൗലാന കൂറ്റനാട് കെ.വി.ഉസ്താദ് അവര്‍കളുടെ 16ാമത് ഉറൂസ് മുബാറക്കും മാണൂര്‍ ദാറുല്‍ ഹിദായ ദഅ് വാ കോളജ് മൂന്നാമതു സനദ് ദാനസമ്മേളനവുമാണ് ഇന്നലെ സമാപിച്ചത്.
സമാപന ദിനമായ ഇന്നലെ വൈകുന്നേരം പൂര്‍വ വിദ്യാര്‍ഥി സംഗമവും തുടര്‍ന്നു സനദ് ദാന സമാപന സമ്മേളനവും നടന്നു. സമ്മേളനം കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു. ദഅ് വ കോളജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ 30 യുവ പണ്ഡിതര്‍ക്കുള്ള സനദ് ദാനം ചടങ്ങില്‍ നിര്‍വഹിച്ചു. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹാജി.കെ.മമ്മദ് ഫൈസി, കെ.വി.മുഹമ്മദ് അയിലക്കാട്, ഡോ.സി.പി.ബാവാഹാജി, കുഞ്ഞുമുഹമ്മദ് ഹാജി ബഹറൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."