ഒ.പി ജെയ്ഷയും രഞ്ജിത് മഹേശ്വരിയുമടക്കമുള്ള താരങ്ങള്‍ ആയുര്‍വേദ ചികിത്സയില്‍
തൊടുപുഴ: ഒളിംപ്യന്മാരടക്കം പത്ത് അന്തര്‍ദേശീയ, ദേശീയ കായിക താരങ്ങള്‍ ചികിത്സക്കായി തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ചുളള കായിക ചികിത്സാ വിഭാഗത്തില്‍.
മാരത്തണ്‍ താരങ്ങളായ ടി.പി ഗോപി, ഒ.പി ജെയ്ഷ, ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി എന്നീ ഒളിംപ്യന്മാരും കോമണ്‍വെല്‍ത്ത് മെഡലിസ്റ്റ് സി.എച്ച് ശാന്തി, യു.പിയില്‍ നിന്നുളള വിക്രം, വോളി താരം ജനാര്ദ്ദനന്, ചന്ദ്രകുമാര്‍ (ആന്ധ്ര) എന്നിവരുമാണ് പത്തു ദിവസത്തെ ചികിത്സക്കായി എത്തിയത്.
ജെയ്ഷക്ക് നിര്‍ജലീകരണം പേശിവലിവ് എന്നിവയ്ക്കാണ് ചികിത്സ. നടുവേദനയും കഴുത്തു വേദനയും നീര്‍ക്കെട്ടും രഞ്ജിത്തിനെ വലയ്ക്കുന്നു.
പേശി വലിവിനാണ് ഗോപിക്കും ശാന്തിക്കും ചികിത്സ. കിഴി, ധാര തുടങ്ങിയ ചികിത്സാ രീതികളാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. ഡോ.അജീഷ് ടി.ആര്, ഡോ.ജോര്‍ജ് പോള്‍ എന്നിവരാണ് നേതൃത്വം. ഷൈനി വില്സണടക്കം നിരവധി താരങ്ങള്‍ നേരത്തെ ഇവിടെ ചികില്‍സ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."