HOME
DETAILS
MAL
ഇറാഖില്‍ ആക്രമണ പരമ്പര; 59 പേര് കൊല്ലപ്പെട്ടു
backup
October 15 2016 | 17:10 PM
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലും സമീപപ്രദേശത്തുമുണ്ടായ ആക്രമണ പരമ്പരകളില്‍ 59 പേര് കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
ശീഈകളുടെ ആരാധനാ ചടങ്ങിനിടെയാണ് ഏറ്റവും വലിയ ആക്രമണമുണ്ടായത്. ഇവിടെയുണ്ടായ ചാവേറാക്രമണത്തില്‍ 47 പേരാണ് കൊല്ലപ്പെട്ടത്.
മറ്റ് രണ്ടു സ്ഥലങ്ങളിലുണ്ടായ ആക്രമണത്തില്‍ എട്ടു പൊലിസുകാര്‍ ഉള്‍പ്പടെ 12 പേരാണ് കൊല്ലപ്പെട്ടത്. തിക്രിതില്‍ പൊലിസ് ചെക്പോസ്റ്റിടുത്തുണ്ടായ ചാവേറാക്രമണത്തില്‍ എട്ടു പൊലിസുകാരാണ് മരിച്ചത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. നിരവധി ആക്രമണങ്ങളാണ് ഐ.എസിന്റെ നേതൃത്വത്തില്‍ ഇറാഖില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."