HOME
DETAILS

മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികള്‍: മന്ത്രി

  
backup
October 15 2016 | 20:10 PM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായും പ്രതിബദ്ധതതയോടെയും പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരും കാലങ്ങളില്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ജില്ല സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന രഹിത (ഒ.ഡി.എഫ്) ജില്ലയായി മാറുന്നതിന്റെ പ്രഖ്യാപനം കലക്ട്രേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു.
എല്ലാവര്‍ക്കും വൈദ്യുതി, വീട് തുടങ്ങിയ വിപുലമായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സമ്പൂര്‍ണ ശൗചാലയ പദ്ധതി നടത്തിപ്പിനിടെ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നു.
ചുരുക്കം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്നത് ആകെ പ്രവര്‍ത്തനത്തെ ബാധിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ നല്ല പദ്ധതികള്‍ക്ക് ഭാവിയില്‍ അനുമതി നല്‍കും. കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടുള്ള വീടിന്റെ മുന്‍ഭാഗം സര്‍ക്കാര്‍ ചെലവില്‍ ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ തയ്യാറാക്കാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളില്‍ സാമൂഹിക ബോധം വളര്‍ത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം. ജനാധിപത്യ സംവിധാനത്തെ പ്രശ്‌നപരിഹാരത്തിന് പൂര്‍ണമായി വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പത്ര തലക്കെട്ട് സൃഷ്ടിക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന രീതി വിട്ട് സര്‍ക്കാരിതര സംഘടനകളും സര്‍ക്കാരിന്റെ നല്ല പദ്ധതികളില്‍ പങ്കാളികളാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും കഴിഞ്ഞ രണ്ടുമാസക്കാലമായി നടത്തിയ കഠിനപ്രയത്‌നത്തിന് ഫലം കണ്ടതായി ആധ്യക്ഷ്യം വഹിച്ച മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ പൊതുപ്രവര്‍ത്തകരുടെ പിന്തുണയോടെ ജനകീയ മുന്നേറ്റമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എം.എല്‍.എ.മാരായ ആര്‍.രാജേഷ്, അഡ്വ.യു.പ്രതിഭാഹരി, അഡ്വ.എ.എം.ആരിഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാനിട്ടേഷന്‍ സമിതി ചെയര്‍മാനുമായ ജി.വേണുഗോപാല്‍, ജില്ല കളക്ടറും ജില്ലാ സാനിട്ടേഷന്‍ സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വീണ എന്‍. മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, കേരള പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വിശ്വംഭരപണിക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി.സുദര്‍ശനന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിജോയ് കെ.വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായി. ജില്ലയില്‍ വ്യക്തിഗത കക്കൂസുകള്‍ ഇല്ലെന്ന് കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മ്മിച്ചുനല്‍കി.
സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായി 14985 കക്കൂസുകളാണ് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ചേര്‍ത്ത് 15,400 രൂപയാണ് കക്കൂസ് നിര്‍മ്മാണത്തിന് അനുവദിച്ചത്. ദുര്‍ഘടപ്രദേശങ്ങളില്‍ കൂടുതല്‍ തുക കണ്ടെത്തി സര്‍ക്കാര്‍ നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  3 months ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago