HOME
DETAILS
MAL
പഞ്ചായത്ത് സ്ഥലത്തെ തെങ്ങുകള്‍ മുറിച്ച കേസില്‍ അറസ്റ്റില്‍
backup
October 16 2016 | 00:10 AM
ഗുരുവായൂര്‍: കണ്ടാണശ്ശേരി പഞ്ചായത്തിലെ ഇരിങ്ങപ്പുറം ചീപ്പിനടുത്ത് പുറംപോക്കിലെ പത്തും സ്വകാര്യ വ്യക്തിയുടെ അഞ്ചും തെങ്ങുകള്‍ അര്‍ധരാത്രിയില്‍ മുറിച്ചിട്ട സംഘത്തിലെ മൂന്നു പേര് അറസ്റ്റില്‍. മണത്തല വെങ്ങളത്ത് നിധിന്(22), ആനായക്കല്‍ പൊന്നരാശ്ശേരി സജീഷ്(23), തൈക്കാട് കഴുങ്ങവളപ്പില് ജിഷ്ണു(22) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഇരിങ്ങപ്പുറം ചൊവ്വല്ലൂര്‍ ശരത്(26) ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് സംഭവം. ശരതിന്റെ വീട്ടിലേക്കുള്ള വഴിക്കുവേണ്ടിയാണ് തെങ്ങുകള്‍ മുറിച്ചതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."