HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളി രജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന്
backup
October 16 2016 | 00:10 AM
പയ്യോളി: നഗരസഭയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ നഗരസഭ തീരുമാനിച്ചു.
കെട്ടിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്താനും തീരുമാനമായി. അസുഖബാധിതരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാംപ് നടത്തും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇതരസംസ്ഥാനക്കാരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ നടപടിയെടുക്കാനും ഹോട്ടലുകളിലും ഭക്ഷണവില്പന ശാലകളിലും ജോലിചെയ്യുന്ന ഹെല്‍ത്ത് കാര്‍ഡില്ലാത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്പേഴ്സന് അഡ്വ. പി. കുല്‍സു അധ്യക്ഷയായി. വൈസ് ചെയര്മാന് മഠത്തില്‍ നാണു മാസ്റ്റര്‍, വി.ടി ഉഷ, ഏഞ്ഞിലാടി അഹമ്മദ്, വി.വി അനിത, എസ്.കെ.പി ഷരീഫ, കെ.പി സബീന, ടി.പി പ്രജീഷ്കുമാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."