HOME
DETAILS
MAL
കാത്തിരിപ്പിന് അറുതി: പയ്യാവൂര്‍- പാറക്കടവ് പാലത്തിന് കൈവരിയായി
backup
October 16 2016 | 01:10 AM
ശ്രീകണ്ഠപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ പയ്യാവൂര്‍- പാറക്കടവ് പാലത്തിനു കൈവരിയായി. കൈവരി നഷ്ടപ്പെട്ട് ഇരുപതു വര്‍ഷമായിട്ടും നാട്ടുകാരുടെ നിവേദനത്തിനു മുന്‍പില്‍ അധികൃതര്‍ കണ്ണടയ്ക്കുകയായിരുന്നു. വിവാദമായ പയ്യാവൂര്‍ സമരകാലത്താണ് കൈവരി ഇല്ലാതായത്. ഓരോ വര്‍ഷവും നാട്ടുകാര്‍ മുളകളും കമ്പികളും കൂട്ടിക്കെട്ടി അപകടാവസ്ഥ ഒഴിവാക്കാന്‍ കൈവരി നിര്‍മിക്കുകയായിരുന്നു പതിവ്. പയ്യാവൂര്‍-ശ്രീകണ്ഠപുരം റോഡ് മെക്കാഡം ടാറിങ് ഏറ്റെടുത്ത ജാസ്മിന്‍ ഗ്രൂപ്പാണ് ഇപ്പോള്‍ കൈവരി നിര്‍മിച്ചത്. മണിയന്‍കൊല്ലി പാലത്തിന്റെ പണി സൈറ്റില്‍ നിന്നാണ് സാമഗ്രികളെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."