അന്വേഷണങ്ങളില്‍ ഭരണസമ്മര്‍ദ്ദമുണ്ടാകില്ല; പരസ്പര വിശ്വാസത്തോടെ പൊലിസും ജനങ്ങളും മുന്നോട്ടുപോകണം: മുഖ്യമന്ത്രി
കണ്ണൂര്‍: കേസുകളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ പൊലിസിനു മേല്‍ ഭരണപരമായ സമ്മര്‍ദ്ദമോ രാഷ്ട്രീയ സമ്മര്‍ദ്ദമോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് തടയുന്നതിനായി സുരക്ഷ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് പ്രസംഗിക്കുകായിരുന്നു മുഖ്യമന്ത്രി.
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷനുകള്‍ സ്ഥിരം സംവിധാത്തിലേക്ക് മാറ്റു. അതു പോലെ ജനങ്ങളുമായി കൂടുതല്‍ ഇടപ്പെടുന്നതിന്റെ ഭാഗമായി പബ്ലിക് റിലേഷന്‍ സംവിധാനം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. ജനങ്ങളും പൊലിസും പരസ്പരവിശ്വാസത്തോടെ മുന്നോട്ടുപോകണം.കേസിന്റെ നടപടികളില്‍ മര്‍ദ്ദനവും ബലപ്രയോഗവും ഭീഷണിയും പൊലിസിന്റെ മുഖമുദ്രയല്ല, ഇത്തരം പ്രവണതകള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലിസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും. നിലവില്‍ ആറ് ശതമാനമാണ് സേനയിലെ വനിതാ പ്രാതിനിധ്യം. ഇത് 10 ശതമാനമായി ഉയര്‍ത്തും. മയക്കുമരുന്ന്, കുട്ടികളെ കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കും. കൂടാതെ തീവ്രവാദമേഖലയിലെ പൊലിസ് സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അക്രമങ്ങള്‍ക്ക് തടയിടാന്‍ പൊലിസ് ശാരീരികമായും മാനസികമായും തയ്യാറാവേണ്ടത് ആവശ്യമാണ്. ഇതിനായി പരിശീലനക്രമം പരിഷ്‌കരിക്കുകയും കാലാനുസൃതമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."