വ്യാജ വൈദ്യന്മാര്‍ പിടിയില്‍
കട്ടപ്പന: വ്യാജചികത്സ നടത്തിവന്നിരുന്ന രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ചെറുതോണി സ്വദേശിനി ചെമ്പക്കുളത്ത് സുജാത(42), തൊടുപുഴ തൊവേലില്‍ ജോണി (58) എന്നിവരാണ് പൊലിസ് പിടിയിലായത്. മതിയായ രേഖകളോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ചികത്സ നടത്തിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്.
പീരുമേട് കരടിക്കുഴിയില്‍ വാടകയ്ക്ക് മുറിയെടുത്താണിവര്‍ ഡോക്ടര്‍മാര്‍ ചമഞ്ഞ് ചികത്സ നടത്തിയിരുന്നത്. ആസ്തമ, വെരിക്കോസ് വെയിന്‍, ശരീര വേദനകള്‍ എന്നിവയ്ക്ക് ചികത്സകള്‍ നടത്തിയിരുന്നു. ആയുര്‍വേദ, അലോപ്പതി രീതികളിലായിരുന്നു ചികത്സ.
കഴിഞ്ഞ മൂന്നുമാസമായി എല്ലാ ഞായറാഴ്ചകളിലും ഇവര്‍ ഇവിടെ ചികത്സക്കെത്തിയിരുന്നു.
148 സിറിഞ്ചുകള്‍, കുത്തിവെപ്പിനുള്ള മരുന്നുകള്‍, സിറപ്പുകള്‍, ലേബല്‍ ഉള്ളതും ഇല്ലാത്തതുമായ ഗുളികകള്‍, ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, ഇന്‍സുലിന്‍, ആയുര്‍വേദ എണ്ണകള്‍, കുഴമ്പുകള്‍, അണുതൈലം തുടങ്ങിയവ പരിശോധനയില്‍ പിടികൂടിയതായി പീരുമേട് എസ്.ഐ സി.ടി സഞ്ജയ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."