നരബലി: വ്യാജ പരാതി നല്‍കിയ ദമ്പതികള്‍ പൊലിസില്‍ കീഴടങ്ങി
തൊടുപുഴ: ഇടമലക്കുടിയിലെ മുതുവാന്‍ വംശത്തിനിടയില്‍ നരബലി നടന്നെന്ന പരാതി നല്‍കിയ ദമ്പതികള്‍ മൂന്നാര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മിഷന്‍ എന്ന സംഘടനയുടെ ഭാരവാഹികളായ ജോബിഷ് ജോസഫ്, ജോംസി തോമസ് എന്നിവരാണ് മൂന്നാര്‍ പൊലിസില്‍ ഹാജരായത്.
സംഭവത്തില്‍ വ്യാജപരാതി നല്‍കിയതിന് ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇവര്‍ കഴിഞ്ഞ മാസങ്ങളില്‍ ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നതായി ഇടമലക്കുടി നിവാസികള്‍ പൊലിസിനോട് പറഞ്ഞിരുന്നു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിവിധ രഹസ്യന്വേഷണ വിഭാഗങ്ങള്‍ ഇടമലക്കുടിയില്‍ നടത്തിയ അന്വേഷണത്തില്‍ നരബലി നടന്നുവെന്നത് കെട്ടിച്ചമച്ച ആരോപണമെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
സംഘടന അംഗങ്ങളായ ആറു പോര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.ഇതില്‍ വിശദീകരണം നല്‍കാനാണ് ഇരുവരും എത്തിയത്.എന്നാല്‍ സംഭവത്തിന് തെളിവുകളുണ്ടെന്നും ഇത്തരമൊരു സംഭവം പരസ്യമായി ആഘോഷിപ്പെടേണ്ടതല്ലെന്നും രഹസ്യമായാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതെന്നും ദമ്പതികള്‍ പൊലിസിനോട് പറഞ്ഞു. എന്നാല്‍ ഇതിനെ സംബന്ധിച്ച് പത്രങ്ങളിലൂടെ വാര്‍ത്ത പുറത്തുവരാനിടയായ സാഹചര്യം സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ദേശീയബാലാവകാശ കമ്മിഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ റിപോര്‍ട്ടായാണ് സമര്‍പ്പിച്ചിരുന്നതെന്നും ഇതിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."