'ഗ്രാമദീപം' പദ്ധതിയുമായി പരിയാപുരം സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
മങ്കട: സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനകരമായ കര്‍മ പദ്ധതികളുമായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ 17, 18 വാര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ദത്തെടുത്തു.
നൂറോളം വീടുകളില്‍ ജൈവ പച്ചക്കറിത്തോട്ടം, മെഡിക്കല്‍ ക്യാംപ്, രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാംപുകള്‍, ഡയറക്ടറി തയാറാക്കല്‍, മുതിര്‍ന്ന തലമുറക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കല്‍, പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചി വിതരണം, നേത്രതിമിര രോഗ നിര്‍ണയ ക്യാംപും രോഗ ചികിത്സയും, പരിയാപുരത്ത് പൊതുജന വായനശാലാ നിര്‍മാണം, ജലസ്രോതസ്സുകളുടെ ശുചീകരണം, സ്വയംതൊഴിലിന്റെ ഭാഗമായി എല്‍.ഇ.ഡി നിര്‍മാണം, ലഹരി ട്രാഫിക് ബോധവല്‍ക്കരണം, ഗവ. ഹോമിയോ ആശുപത്രി പരിസരത്ത് ജൈവ പച്ചക്കറി കൃഷി, അങ്കണവാടികളുടെ ശാക്തീകരണം, തുടങ്ങിയ പദ്ധതികളാണ് ഗ്രാമദീപം പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍ പാതാരി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു രവി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ തോമസ്, പഞ്ചായത്തംഗം ഫെബില ബേബി, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബെന്നി തോമസ്, ലീഡര്‍മാരായ കെ ദൃശ്യ, ലിയോ തേജസ്, കൃഷി ഓഫീസര്‍ കെ.പി സുരേഷ് സംസാരിച്ചു. അധ്യാപകരായ പി.ജി ജാന്‍സി, കെ.വി സുജാത, ജ്യോതി ലക്ഷ്മി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."