ജില്ലയില്‍ ശുചിത്വമുറി
മലപ്പുറം: ജില്ലയിലെ മുഴുവന്‍ വീടുകളിലും ശുചിത്വ മുറിയുള്ളതായി തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഈ പഞ്ചായത്തുകള്‍ ഒക്‌ടോബര്‍ പതിനഞ്ചോടെ ശുചിത്വമുറി നിര്‍മിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഈ നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ച ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വി.ഇ.ഒ, റിസോഴ്‌സ് പേഴ്‌സന്‍ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി.ഹൈദരലി എന്നിവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ശുചിത്വമുറി നിര്‍മിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ 12011 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതില്‍ 13 ഗ്രാമപഞ്ചായത്തുകളിലെ 51 പട്ടികവര്‍ഗ കോളനികളിലായി 645 ശുചിത്വമുറിയില്ലാത്ത കുടുംബങ്ങളേയും തീരദേശ മേഖലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 564 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും കണ്ടെത്തി. സര്‍വെയില്‍ കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിമുറി നിര്‍മിച്ചു നല്‍കിയതോടെയാണു ജില്ല സമ്പൂര്‍ണ ഒ.ഡി.എഫായി മന്ത്രി പ്രഖ്യാപിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു പൂര്‍ണ സഹകരണം ഉണ്ടായാല്‍ മാത്രമേ വേസ്റ്റ് മാനെജ്‌മെന്റ് സിസ്റ്റം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ഓരോ അഞ്ചു കിലോമീറ്ററിനും ഇടയില്‍ ചെക്ക് ഡാമുകള്‍ നിര്‍മിച്ചാല്‍ മാത്രമേ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിക്ക് അടുത്തമാസം തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്ത് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എടപ്പാളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നാസര്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി.ഹൈദരലി, പി.എ.യു പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി.ബാലഗോപാലന്‍, എ.ഡി.സി പ്രീതിമേനോന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."