കൊല്ലം കോളംതോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു
കൊയിലാണ്ടി: കൊല്ലം 43ാം വാര്‍ഡില്‍ ചുള്ളിയില്‍ കോളനിയില്‍ കോളംതോട് മാലിന്യം നിറഞ്ഞ് കൊതുക് വളര്‍ത്തുകേന്ദ്രമാകുന്നു. തോട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും പാമ്പേഴ്‌സ് ഉള്‍പ്പടെയുള്ള വസ്തുക്കളും കെട്ടികിടക്കുന്നത് കാരണമാണ് മലിനജലം ഒഴുകി പോവാന്‍ കഴിയാത്ത നിലയില്‍ കൊതുക് കേന്ദ്രമാകുന്നത്.
തോട്ടിലെ മാലിന്യം കാരണം പരിസരവാസികളുടെ കിണറുകളിലെ കുടിവെള്ളവും ഉപയോഗശൂന്യമാവുന്നുണ്ട്. കാലവര്‍ഷം തുടങ്ങിയാല്‍ ഈ തോട്ടിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം നിറഞ്ഞൊഴുകുന്നത് കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
കടല്‍ക്ഷോഭമുണ്ടാവുമ്പോള്‍ തിരയടിച്ചെത്തുന്ന വെള്ളം പരിസരത്തെ വീട്ടുമുറ്റത്തേക്ക് ഈ തോട് വഴി എത്തുന്നതും ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.
കൊല്ലം ഊര് ചുറ്റല്‍ റോഡ് മുതല്‍ കടല്‍ തീരം വരെ കിലോമീറ്ററിലധികം നീളമുള്ള ഈ തോടിന്റെ ഇരുഭാഗവും കെട്ടിപൊക്കി സ്ലാബിട്ട് മൂടിയാല്‍ കോളനിക്കാരുടെ ദുരിതത്തിന് പരിഹാരം കാണാനാകും.കോളംതോട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യുവാന്‍ കൗണ്‍സിലര്‍മാര്‍ ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെട്ട ജനകീയ സമിതി വിളിക്കും.എം.പി, എം.എല്‍.എ,നഗരസഭ ഫണ്ടുകള്‍ ലഭിക്കുന്നതിന് മുന്‍കൈ എടുക്കുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."