എഴുപുന്നയില്‍ ജൈവ പച്ചക്കറി വിളയിച്ച് തൊഴിലുറപ്പ്
തൊഴിലാളികള്‍തുറവൂര്‍: തൊഴിലുറപ്പ് തൊഴിലാളികളായ ഒമ്പത് വനിതകള്‍ ചേര്‍ന്ന് ഒരേക്കറില്‍ നടത്തിയ പച്ചക്കറി കൃഷി വന്‍ വിജയം. എഴുപുന്ന ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ജീവധാര ഗ്രൂപ്പാണ് എഴുപുന്ന കൃഷിഭവന്റെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിയില്‍ വിളവെടുപ്പ് നടത്തിയത്.
വെണ്ട, പാവല്‍, പടവലം, പീച്ചില്‍, പയര്‍ എന്നിവയാണ് കൃഷി ചെയ്തത്. മൂന്ന് ദിവസം കൂടുമ്പോള്‍ വിളവെടുപ്പ് നടത്തുന്നുണ്ടെന്ന് ജീവധാര ഗ്രൂപ്പ് പറയുന്നു. ജൈവ പച്ചക്കറി ഇനങ്ങളായതിനാല്‍ വിളവെടുപ്പ് സമയത്ത് കൃഷിയിടത്തില്‍ തന്നെ പച്ചക്കറികള്‍ വാങ്ങാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. പച്ചക്കറി ഇനങ്ങളുടെ വിത്തുകളെല്ലാം കൃഷിഭവനില്‍ നിന്നാണ് ലഭിച്ചത്. ജൈവവളം മാത്രമാണ് പണം കൊടുത്ത് വാങ്ങിയത്.
കഴിഞ്ഞ ഓണനാളിലും നല്ല വിപണനമാണ് നടന്നത്.കൃഷി വകുപ്പിന്റെ സഹകരണം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ജീവധാര ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. എഴുപുന്ന ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും നല്ല രീതിയില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയത് ജീവധാര ഗ്രൂപ്പാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഗ്രൂപ്പിലെ ഒമ്പത് അംഗങ്ങളും വീട്ട് ജോലികള്‍ പോലും ഉപേക്ഷിച്ചാണ് കൃഷിയിടത്തില്‍ ജോലി ചെയ്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."