മതസൗഹാര്‍ദം വിശ്വാസത്തിന്റെ ഭാഗം; പ്രൊഫ: കെ ആലിക്കുട്ടി മുസ്ലിയാര്
മുക്കം: മത സാഹാര്ദത്തോടെ ജീവിക്കല്‍ വിശ്വാസത്തിന്റ ഭാഗമാണെന്നും മത മൈത്രി തകര്‍ക്കും വിധം നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു.
മലയമ്മ മുണ്ടോട്ട് മഹല്ല് എസ്.വൈ.എസ് കമ്മറ്റി സംഘടിപ്പിച്ച ദിക്റ് വാര്‍ഷികവും സുന്നീ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂകോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
വി വി ഹമീദ് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന വൈ. പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ബാഖവി, ജലീല്‍ ബാഖവി പാറന്നൂര്‍, പി.സി അഹമ്മദ് ഫൈസി ,ഇ.പി.എം കോയ മാസ്റ്റര്‍, സി.കെ മുഹമ്മദ് മാസ്റ്റര്‍. മുഹമ്മദ് ദാരിമി 'സുബൈര്‍ ബാഖവി, കെ.സി ഇമ്പിച്ച മത് ഹാജി,ടി.എം അബ്ദുറഹിമാന് മാസ്റ്റര്‍, വി.പി ശരീഫ്, എം ആലിക്കുഞ്ഞി മാസ്റ്റര്‍, എന്‍ അബ്ദുസലാം മാസ്റ്റര്‍,എ.മുഹമ്മദ് ഹാജി,എം.കെ അഷ്റഫ്.ടി.എം ഉസൈന്കുട്ടി, എം കോയാമു മുസ്ലിയാര് ഹമീദ്, വി മൊയ്തീന് മുസ് ലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."