ജനകീയാസൂത്രണത്തെ നശിപ്പിച്ചത് ആസൂത്രണ വിദഗ്ധര്‍: ജി സുധാകരന്
ചെങ്ങന്നൂര്‍ : ജനകീയാസൂത്രണത്തിന്റെ ജനാധിപത്യ സ്വഭാവം ആസൂത്രണ വിദഗ്ദ്ധര്‍ നശിപ്പിച്ചതായി മന്ത്രി ജി. സുധാകരന് പറഞ്ഞു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് വിഭാവനം ചെയ്ത ജനകീയാസൂത്രണത്തിന്റെ ഉള്‍ക്കാമ്പ് ഇല്ലാതായതോടെ ആസൂത്രണം ഇപ്പോള്‍ പുറംതോട് മാത്രമായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നീര്‍ത്തട പരിപാലന പദ്ധതിക്ക് വാഗ്ദാനം ചെയ്ത തുക നല്കാത്തതിനാല് പദ്ധതി നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയിലാണെന്നും സുധാകരന് പറഞ്ഞു. ചെറിയനാട് സര്‍വ്വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്വ. കെ.കെ. രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാന്, ഗ്രാമ പഞ്ചാത്ത് പ്രസിഡന്റുമാരായ പി.ടി. ഷൈലജ, കെ.കെ.രാജമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, വൈസ് പ്രസിഡന്റ് ജി.വിജയന്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജി.കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വെണ്മണി സുധാകരന്, സുനില്മണ്ണാരേത്ത്, ചെറിയനാട് സര്‍വ്വീസ് സഹകരണ പ്രസിഡന്റ് പി.കെ. വാസുദേവന്‍, ഷീദ് മുഹമ്മദ്, ഷീല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."