HOME
DETAILS

ചില്‍ഡ്രന്‍സ് ഹോമില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കും

  
backup
October 16 2016 | 20:10 PM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5



കാക്കനാട്: കാക്കനാട്ടെ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുട്ടികളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും കെട്ടിടത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തികരിക്കാനും തീരുമാനിച്ചു. കൂടാതെ ഇതേ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ജുവനല്‍ ഒബ്‌സര്‍വേഷന്‍ ഹോം ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാനും തീരുമാനമായി.
ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, എ.ഡി.എം സി.കെ പ്രകാശ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു, കൗണ്‍സിലര്‍ എം.എം നാസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ നാല് മണിക്ക് ചില്‍ഡ്രന്‍സ് ഹോമിലായിരന്നു യോഗം.
ഒഴിഞ്ഞു കിടക്കുന്ന സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് പോസ്റ്റില്‍ ആരെയും നിയമിച്ചിട്ടില്ല. ഗേള്‍സ് ഹോമിലെ മനശാസ്ത്രജ്ഞന്‍, ചൈല്‍ഡ് വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍, പാര്‍ട്ട് ടൈം നഴ്‌സ്, പാര്‍ട്ട് ടൈം സോഷ്യയോളജിസ്റ്റ് എന്നിവരെയും നിയമിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.
സ്ഥാപനത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ആഹാരം, വസ്ത്രം, ചെരിപ്പ് എന്നിവ ലഭ്യമാക്കുന്നതോടൊപ്പം സൈക്കിളും, റേഡിയോയും കുട്ടികള്‍ക്ക് നല്‍കുവാനും തീരുമാനമായി. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ബന്ധപ്പെട്ടവരുടെ നിരീക്ഷണം ഉണ്ടാകും. കുട്ടികളോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളില്‍ കയറി കുട്ടികള്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. അന്നത്തെ അന്വേഷണത്തില്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണും. നിലവില്‍ ഇവിടെ 32 കുട്ടികളാണ് താമസിക്കുന്നത്. അതില്‍ ആറ് കുട്ടികള്‍ പഠിക്കുന്നില്ല. പഠിക്കാന്‍ സൗകര്യം വേണമെന്നും വീട്ടില്‍ പോകുവാന്‍ അനുവദിക്കണമെന്നും കുട്ടികള്‍ ആവശ്യപെട്ടിരുന്നു.
പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ന്നു പഠിക്കുവാന്‍ അവസരം നല്‍കുമെന്നും എന്നാല്‍ വീട്ടില്‍ പോകുവാന്‍ അനുവദിക്കണമെന്ന കുട്ടികളുടെ ആവശ്യം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നിന് നവംബര്‍ 11ന് അവലോകന യോഗം ചേരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago