സുമനുകള്‍ സഹായിച്ചാല്‍ മുകേഷിന്റെ ജീവിക്കാനുള്ള മോഹം പൂവണിയും
നെടുമ്പാശ്ശേരി: ഇരു വൃക്കകളും തകരാറിലായതോടെ ജീവിതം വഴിമുട്ടിയ നിര്‍ധന കുടുംബത്തിലെ യുവാവ് ചികിത്സാ സഹായം തേടുന്നു. നെടുമ്പാശ്ശേരി വെങ്ങോലക്കുടി വീട്ടില്‍ മുരളിയുടെ മകന്‍ മുകേഷ് (29) ആണ് സുമനസുകലുടെ സഹായത്തിനായി കാത്തിരിക്കുന്നത്. ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുകേഷിന് രണ്ടര വര്‍ഷം മുന്‍പാണ് രോഗം കണ്ടുതുടങ്ങിയത്. അന്ന് മുതല്‍ ചികിത്സ തുടങ്ങിയെങ്കിലും ഇതുവരെ മരുന്നില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ നാല് ദിവസം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്.
എന്നാല്‍ ഇതും ഇനി അധികനാള്‍ തുടരാന്‍ കഴിയില്ല. ഉടന്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെട്ട വൃക്കക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ രണ്ടു പ്രാവശ്യം ഇതേ ഗ്രൂപ്പിലുള്ള വൃക്കയുണ്ടെന്ന അറിയിച്ച് ആശുപത്രിയില്‍ നിന്നും ലഭിച്ചിരുന്നു. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വൃക്ക സ്വീകരിച്ച് ഓപ്പറേഷന്‍ നടത്താന്‍ കഴിഞ്ഞില്ല.
ഓപറേഷനും മറ്റുമായി പത്ത് ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷെ ഈ തുക കണ്ടെത്താന്‍ ഒരു വഴിയുമില്ലാതെ വിഷമിക്കുകയാണ് മുകേഷിന്റെ കുടുംബം. മൂന്ന് സെന്റ് സ്ഥലത്ത് ഓടിട്ട കൊച്ചു വീട്ടിലാണ് അച്ഛനും രോഗിയായ അമ്മയും അനുജനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
പ്രായമായ അച്ഛന്‍ കല്‍പ്പണിക്കു പോയാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. കുടുംബത്തിന്റെ അത്താണിയായ മുകേഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഓരോ ദിവസവും പ്രാര്‍ഥിച്ചു കഴിയുകയാണ് ഈ കുടുംബം. ഈ യുവാവിനെ സഹായിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നാട്ടുകാര്‍ ഒത്തുകൂടി രംഗത്തിറങ്ങിയിരിക്കുകയാണ്.
അന്‍വര്‍ സാദത്ത് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വാര്‍ഡ് മെമ്പര്‍ സിദ്ധാര്‍ഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായസമിതി രൂപീകരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അത്താണി ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. എ സി നമ്പര്‍ : 0602053000005133, ഐ.എഫ്.എസ്.സി : എസ്.ഐ.ബി.എല്‍0000602. വിലാസം: വി.എം. മുകേഷ്, വെങ്ങോലക്കുടി വീട്, നെടുമ്പാശ്ശേരി.പി.ഒ. ഫോണ്‍: 9497470654, 9895296760.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."