മൂലക്കീല്‍കടവ് പാലം കടക്കാന്‍ കടമ്പകളേറെ
പഴയങ്ങാടി: ഏറെ കാലമായുള്ള ജനങ്ങളുടെ ആവശ്യമായ മാടായി-രാമന്തളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂലക്കീല്‍ കടവ് പാലത്തിനായി ഇനിയും കടമ്പകളേറെ.
പാലം യാഥാര്‍ഥ്യമായാല്‍ പ്രദേശവാസികള്‍ക്കു പയ്യന്നൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാണെങ്കിലും പ്രവൃത്തി എന്നു തുടങ്ങുമെന്നു ആര്‍ക്കും നിശ്ചയമില്ല. ഉടന്‍ ആരംഭിക്കുമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കലും ഇടയ്ക്കിടെ പാലത്തിന്റെ ഡിസൈന്‍ മാറ്റലും തകൃതിയായി നടക്കുന്നുണ്ടെങ്കിലും പ്രവൃത്തി മാത്രം ഇപ്പോഴും കടലാസില്‍ തന്നെയാണ്.
ഇടയ്ക്കിടെ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിക്കലും ഇപ്പോള്‍ ശരിയാക്കിതരാം എന്ന വാഗ്ദാനവും പ്രദേശവാസികള്‍ തന്നെ കേട്ടുമടുത്തു. നിലവിലെ കടത്തുതോണി സര്‍വീസും നിലച്ച അവസ്ഥയിലാണ്. അക്കരയെത്താന്‍ ചെറിയ ബോട്ട് സര്‍വീസെങ്കിലും ആരംഭിച്ചാല്‍ അതു പ്രദേശവാസികള്‍ക്ക് ആശ്വാസമാകും. 2009ല്‍ പാലത്തിനു ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് 2012ഓടെ നാട്ടുകാരുടെയും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായിരുന്നു. പാലത്തിന്റെ ഡിസൈന്‍ ഉള്‍പ്പെടെ വീണ്ടും പൂര്‍ത്തിയായി. 126 മീറ്റര്‍ നീളമുള്ള പാലത്തിനാണു നേരത്തെ ഭരണാനുമതി ലഭിച്ചത്. എന്നാല്‍ ബോട്ട് കൊണ്ടുപോകാന്‍ പാലത്തിന്റെ ഉയരം വീണ്ടും വര്‍ധിപ്പിക്കണമെന്നും ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ആവശ്യപെട്ടു. ഇതോടെ പാലം നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായി.
പുതിയ ഡിസെന്‍ പ്രകാരം പാലം നിര്‍മിക്കണമെങ്കില്‍ 410 മീറ്റര്‍ ഉയരം ആവശ്യമാണ്. ഏകദേശം 50 കോടി രൂപാ ചെലവുവരും. എന്നാല്‍ മൂലക്കീല്‍കടവ് പാലത്തിനു 25 കോടി രൂപയാണു ബജറ്റില്‍ അനുവദിച്ചത്. പുതിയ പാലം നിര്‍മിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. ഇത് എത്ര മാത്രം പ്രയോഗികമാകുമെന്നതാണു പ്രധാന പ്രശ്‌നം. പുതുതായി ഡിസൈന്‍ ചെയ്ത 50 കോടി രൂപാ ചെലവില്‍ ഗ്രാമീണമേഖലയില്‍ ഒരുപാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നതും പ്രശ്‌നമാണ്. നിലവില്‍ മൂലക്കീല്‍ കടവ് പാലം യാഥാര്‍ഥ്യമാകണമെങ്കില്‍ കടമ്പകളേറെ കടക്കേണ്ടതുണ്ടൊണു വിദഗ്ധരുടെ വിലയിരുത്തല്‍.
ഇതു മൂലക്കീല്‍ പാലമെന്ന ജനങ്ങളുടെ സ്വപ്നത്തിനു തിരിച്ചടിയാകും. ഭരണാനുമതി ഉള്‍പ്പെടെ ലഭിച്ചിട്ടും ആദ്യഘട്ടത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതു ജനപ്രതിനിധികളുടെ വീഴ്ചയെന്നാണു പ്രദേശവാസികളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."