ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി സ്നേഹതീരത്ത് നടപ്പാക്കും: ഗിതാഗോപി എം.എല്‍.എ
വാടാനപ്പള്ളി: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി തളിക്കുളം സ്നേഹതീരത്ത് നടപ്പിലാക്കുമെന്ന് ഡി.എം.സി ചെയര്മാന് ഗീതാഗോപി എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ സ്നേഹതീരത്തിനൊപ്പം ഏഴു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പദ്ധതി നടത്തിപ്പിനായി രണ്ടുകോടിയാണ് അനുവദിച്ചിരിക്കുന്നത്.
ഇതില്‍ 18 ലക്ഷം രൂപ സ്നേഹതീരത്തിന്റെ നവീകരത്തിനായി ചിലവഴിക്കും. സ്നേഹതീരം കുട്ടികളുടെ പാര്‍ക്കില്‍ കളിയുപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തും. കൂടുതല്‍ വൈദ്യുതി വിളക്കുകളും ഇരിപ്പിടങ്ങളും പാര്‍ക്കില്‍ സ്ഥാപിക്കും.
സ്നേഹ തീരത്തെത്തുന്ന വിദേശ സഞ്ചാരികള്‍ക്കു കുടിവെള്ളം ലഭ്യമാക്കും. പാര്‍ക്കിനോടനുബന്ധിച്ച് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഒരുക്കുമെന്നും എം.എല്‍.എ പറഞ്ഞു. സ്നേഹതീരം പാര്‍ക്കിലെ പൊതുടോയ്ലെറ്റ് അറ്റകുറ്റപ്പണി നടത്തുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 22നു തീരദേശ സുരക്ഷാസമിതി യോഗം സ്നേഹതീരത്തു വിളിച്ചുചേര്‍ക്കും. 29നു ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്യുമെന്ന് ഗീതാഗോപി അറിയിച്ചു. ഡി.ടി.പി.സി സെക്രട്ടറി എം.വി കുഞ്ഞിരാമനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."