HOME
DETAILS
MAL
ജയലളിതയെ രജനികാന്ത് സന്ദര്‍ശിച്ചു
backup
October 17 2016 | 03:10 AM
ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 10നു ശേഷം ജയലളിതയുടെ രോഗാവസ്ഥയെക്കുറിച്ച് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാനായാണ് ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ട് 6.15നാണ് രജനികാന്ത് മകള്‍ ഐശ്വര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ എത്തിയത്. ഏതാണ്ട് 25 മിനിറ്റു നേരം അദ്ദേഹം ആശുപത്രിയില്‍ ചെലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."