ബ്രിക്സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍താജ് അസീസ്
ഇസ്ലാമാബാദ്: ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ബ്രിക്സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിക്കുകയാണ് കശ്മിരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തീവ്രവാദം നേരിടുന്നതിന് ബ്രിക്സിലേയും ബിംസ്ടെകിലേയും അംഗരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാകിസ്താന് എക്കാലത്തും തയാറാണ്. കശ്മിരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദികളെ പാകിസ്താന് തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന് പാകിസ്താന് പ്രഖ്യാപിച്ചിട്ടുണ്ട്. പാക് മണ്ണില്‍ ഇന്ത്യന്‍ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടുമെന്നും സര്‍താജ് അസീസ് പറഞ്ഞു.
ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പാകിസ്താനെ പേരെടുത്തു പറയാതെ മോദി രൂ വിമര്‍ശനം നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍ രാജ്യത്തിന്‍േറതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."